Sunday, January 08, 2006

'അടിയില്‍ പണി നടക്കുന്നു'

(Under Construction)

വിശ്വവിഖ്യാതമായ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത്‌ 'ക്യാമ്പസ്‌ മിറര്‍' എന്നൊരു പത്രം ഞാനിറക്കിയിരുന്നു. ആയതിന്റെ ബൂലോഗ പതിപ്പ്‌ തുടങ്ങാന്‍ ഉദ്ദേശിക്കുന്നു.

ചിത്രങ്ങള്‍ വരച്ചു തരാമെന്ന് നമ്മുടെ സാക്ഷി ഏറ്റിട്ടുണ്ട്‌. (ഏറ്റല്ലോ ല്ലേ, അസൌകര്യമാണെങ്കില്‍ വക്കാരിയോട്‌ പറയാം!)

നിങ്ങളുടെ ക്യാമ്പസ്‌ സ്മരണകള്‍ ഇവിടെ പ്രസിദ്ധീകരിക്കുകയോ, അവിടെ പ്രസിദ്ധീകരിച്ചതിന്റെ ലിങ്ക്‌ ഇവിടെ നല്‍കുകയോ ചെയ്യാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പോന്നോട്ടെ...

8 Comments:

Blogger സ്വാര്‍ത്ഥന്‍ said...

'അടിയില്‍ പണി നടക്കുന്നു'

January 08, 2006 12:06 PM  
Blogger Adithyan said...

നടക്കട്ടെ... നടക്കട്ടെ...
ഓളമാക്കാം...

January 08, 2006 9:49 PM  
Blogger myexperimentsandme said...

ആർട്ടിക്കിളിന് ആദിത്യനുൾപ്പെടെ അനേകായിരങ്ങളല്ലിയോ ഉള്ളത്.

പടം ഞാൻ തരാം. പക്ഷേ എല്ലാ പോസ്റ്റിനും ആനയുമായി എന്തെങ്കിലും ഒരു ബന്ധം വേണം. ആനത്തലയാണെങ്കിൽ വളരെ ഹാപ്പി.

January 09, 2006 5:09 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

വക്കാരിയുടെ കൂടെ ചേര്‍ന്ന് ഒരു കൂട്ടുകൃഷിയായാലോ എന്നാണാലോചന. അല്ലെങ്കില്‍ ചിലപ്പോള്‍ ഞാന്‍ പുറത്താവും.

January 15, 2006 10:55 PM  
Blogger ചില നേരത്ത്.. said...

അതെ നടക്കട്ടെ,.
എല്ലാ ആശംസകളും നേരുന്നു.(വറ്ണ്യത്തിലാശങ്ക വേണ്ട വക്കാരീ കൂട്ടുചേരൂ സാക്ഷിക്കൊപ്പം)
വരകളും വറ്ണ്ണങ്ങളും ഇതള്‍ വിരിക്കട്ടെ!!
കമന്റാന്‍ അനേകായിരങ്ങളല്ലിയോ ഉള്ളത്.
-ഇബ്രു-

January 15, 2006 11:24 PM  
Blogger ദേവന്‍ said...

This comment has been removed by a blog administrator.

January 16, 2006 12:00 AM  
Blogger അതുല്യ said...

പണ്ടത്തെ സൈനീക ഓഫീസിൽ ഡ്രാഫ്ട്സുസുമാൻ (വര തൊഴിലാളി..) ഭാസ്കരൻ എന്നും കമാൻഡ്രർ സാറുമായി കശപിശയിലാണു. എന്നാ എൽപ്പിച്ച പണി ചെയ്യാതിരിക്കാനോ, നിഷേധിയ്കാനോ പറ്റില്ലാ താനും. 1/2 സെന്റ്‌ വരുന്ന മേശപുറം മുഴുവനും, ചാർട്ട്‌ പേപ്പർ നിരത്തി, എല്ലാ വര സാമഗ്രഹികളും ഉപയോഗിച്ചു, കൊടുത്ത എല്ല്ലാ ചാർട്ടും ഭാസ്കരൻ പൂർത്തിയാക്കും. കൈമാറേണ്ട ദിവസം കമാൻഡ്രർ വന്ന്, എല്ലാ പോയിന്റും കവർ ചെയ്തോന്ന് ഡിസ്കസ്‌ ചെയുന്ന സമയത്ത്‌, സാറിന്റെ കൈ തട്ടാൻ പാകത്ത്‌, ക്യാമൽ ഇങ്ക്‌ വച്ചിട്ടുണ്ടാവും, മഷി കോരിയൊഴിച്ച ചാർട്ട്‌ പേപ്പർ നോക്കി "സത്യനാശ്‌.... ഫിർ സേ ബനാനാ പടേഗാ ന്ന് പറഞ്ഞു കമാണ്ടർ തിരിഞ്ഞു നടക്കും.... ഭാസ്കരൻ ഫിർ സേ........

പെൺ വർഗത്തെ ഒന്ന് "ആക്കി"യതു ഞാൻ കണ്ടൂട്ടോ ദേവാ... ആൺകുട്ടികളു അന്നേ ദിനം ഡബിൾ മുണ്ടോക്കെയുടുത്ത്‌, കോലാപുരി ചപ്പലൊക്കെയിട്ട്‌, കൈയിൽ ഒരു ചങ്ങലയും, ചന്ദനകുറിയും...... (നാളെ ഞാൻ നിനക്കിഷ്ടമുള്ള ഡബിൾ മുണ്ട്‌ ഉടുത്തുവരാംന്ന് ഉഷയുടെ ഹിസ്റ്ററി ബുക്കിൽ എഴുതി വച്ചതും ഒക്കെ...)

January 16, 2006 1:07 AM  
Blogger Kalesh Kumar said...

നല്ല പരിപാടിയാ ഇത് സ്വാർത്ഥാ..

ആശംസകൾ!

January 16, 2006 1:41 AM  

Post a Comment

<< Home