Saturday, January 21, 2006

സമര്‍പ്പണം

"മരിച്ചു എന്ന് നിങ്ങള്‍ അറിയുന്ന,
മരണമില്ല എന്ന് ഞങ്ങള്‍ പറയുന്ന,

6 Comments:

Anonymous Anonymous said...

ബഷീര്‍.. അത് മങ്കോസ്റ്റിനല്ലേ സൈഡില്‍? ആ ഗ്രാമഫോണ്‍ സോജാ പാടുന്നുണ്ടോ.. സ്വാര്‍ത്ഥാ.. വളരെ നന്നായിട്ടുണ്ട്. ഞാനിത് സേവ് ചെയ്യുന്നു. ബഷീറിനെ ഓര്‍ക്കുമ്പോള്‍ കണ്ണു നിറയുന്നു.

January 21, 2006 4:01 AM  
Anonymous Anonymous said...

so was this drawn by swarthan or sakshi?

January 21, 2006 4:02 AM  
Blogger അതുല്യ said...

ഇതു വരച്ചത് വക്കാരിയാ‍. വര ഞാനേറ്റുന്ന് അന്ന് പറഞ്ഞതാ. അപ്പോ എനിക്ക് സംശയമില്ലാ. സാക്ഷിയെ കൊണ്ടെഒക്കെ ഇങനെ വരയ്കാൻ പറ്റുമോ? ഏയ്...

ബഷീറിനെ ഓർക്കുമ്പോൾ...

January 21, 2006 4:43 AM  
Blogger keralafarmer said...

ബഷീറിനെ അറിയാത്ത ആരാ കേരളത്തിലുള്ളത്‌

January 21, 2006 7:07 AM  
Blogger സ്വാര്‍ത്ഥന്‍ said...

റൊക്സീ അത്‌ 'മാങ്കോസ്റ്റന്‍' തന്നെ.
'സോജാ...' തനിക്കിപ്പോഴും കേള്‍ക്കാമോ?
ചിത്രം സക്ഷിയുടേത്‌, അടിക്കുറിപ്പ്‌ എന്റെയും.
1994 ജൂലൈ ആദ്യവാരം പുറത്തിറക്കിയ 'ക്യാമ്പസ്‌ മിറര്‍' ഇതേ സമര്‍പ്പണ വാചകത്തോടെയായിരുന്നു.

അതുല്യേ വക്കാരിയെ കാണ്മാനില്ലല്ലോ!

ചന്ദ്രേട്ടാ ബഷീറിനെ അറിയാത്തവര്‍ ഇനിയുമുണ്ട്‌! ഇത്‌ അവരേക്കുറിച്ച്‌..

January 21, 2006 1:41 PM  
Blogger Unknown said...

ബേപ്പൂര്‍ മഹാരാജ്യത്ത് അധികമങ്ങ് പണ്ടല്ലാത്ത കാലത്ത്, വൈ.മു.ബ എന്ന പേരില്‍ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്നൊരു സുല്‍ത്താന്‍ ജീവിച്ചിരുന്നു. ഈയുള്ളവന്‍ വായനയുടെ തറവാട്ടില്‍ പിച്ചയെടുക്കുന്ന കാലത്ത് കോട്ടയം, പാല പരിസരപ്രദേശങ്ങളില്‍ നിന്നുള്ള ചില കിളിയെഴുത്തുകാരുടെ മാദകമാന്ത്രിക വലയത്തില്‍ പെട്ട് മനസ്സും ശരീരവും നാശമാകുന്നതില്‍ നിന്നും കാത്തു രക്ഷിച്ചു പോന്നത് മേല്‍പ്പറഞ്ഞ സുല്‍ത്താനുള്‍പ്പെടെയുള്ള ചില എഴുത്തുകാര്‍ ആയിരുന്നു എന്നുള്ള വാസ്തവം ഇവിടെ ബോധിപ്പിച്ചു കൊള്ളട്ടെ. ജന്മം കൊണ്ട് കോട്ടയത്തു കാരനാണെങ്കിലും എഴുത്തുകൊണ്ട് ആഗോളനായിത്തീര്‍ന്ന സുല്‍ത്താന്റെ ബാല്യകാലസഖി, പൂവന്‍‌പഴം, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്, വിശ്വവിഖ്യാതമായ മൂക്ക്, ശബ്ദങ്ങള്‍, മാന്ത്രികപ്പൂച്ച എന്നിങ്ങനെ എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്ത കഥകള്‍ അനവധിയാണു. ഇപ്പോഴും ഈ വിശ്വമഹാപ്രപഞ്ചത്തില്‍ എവിടെയോ, ഒരു മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ തന്റെ ചാരുകസാരയില്‍ കിടന്ന് സകലരേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്നുണ്ടാവും ഈ സിദ്ധന്‍..

January 21, 2006 4:04 PM  

Post a Comment

<< Home