Saturday, January 21, 2006

അപ്പാപ്പന്‍

(ക്യാമ്പസിലെന്താ 'അപ്പാപ്പന്‍' എന്നാവും? കലാലയ ജീവിതത്തില്‍ ഒരിക്കലേ ഞാന്‍ കരഞ്ഞിട്ടുള്ളൂ, ഈ 'അപ്പാപ്പനെ' ഓര്‍ത്ത്‌!)

ബേപ്പൂര്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ പള്ളിയിലേക്ക്‌ 'ഡാഡിയുടെ' കൈയ്യില്‍ പിടിച്ച്‌ നടന്ന് പോകുമ്പോഴൊക്കെ ഒരു അപ്പാപ്പനെ കാണാറുണ്ടായിരുന്നു. മുണ്ട്‌ മാത്രമുടുത്ത്‌ ബീഡി വലിച്ച്‌, ആര്‍ എം ഹോസ്പിറ്റലിന്റെയോ ഇടവഴിയുടെയോ പരിസരത്ത്‌ നില്‍പ്പുണ്ടാവും. ഡാഡിയോട്‌ ചിരിക്കും, വര്‍ത്തമാനം പറയും. ഒരു ദിവസം എന്നോടും ചോദിച്ചു, "പള്ളീലേക്കാ?"

"അതേതാ ഡാഡീ ആ അപ്പാപ്പന്‍?"

"വൈക്കം മുഹമ്മദ്‌ ബഷീര്‍, കഥയെഴുതുന്ന ആളാ"

"ബാലരമേലാ?....പൂമ്പാറ്റേലാ?..."

ഡാഡി ചിരിച്ചു, "പദ്‌മ ശ്രീയൊക്കെ കിട്ടിയ ആളാ"

"പൂമ്പാറ്റേലും ബാലരമേലൊന്നും കണ്ടിട്ടില്ല്യാലോ ഈ പത്മസ്രീനെ!..." ആലോചിച്ച്‌ തീരും മുന്‍പ്‌ പള്ളിയെത്തി.

പിന്നീടാണ്‌ നാട്ടുകാരില്‍ ചിലര്‍ അപ്പാപ്പനേക്കുറിച്ച്‌ പറയുന്നത്‌ ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌.

"അയാക്ക്‌ പ്രാന്താ, പ്രാന്താസ്പത്രീ കൊണ്ടന്ന്ട്ടാ അവടെ കുത്തിര്‌ന്നും കതെയ്‌തും. കുട്ട്യാളെ, ഇങ്ങള്‌ അങ്ങോട്ടൊന്നും കളിക്കാന്‍ പോണ്ടട്ടോ."

"അയാളെ കത്യൊന്നും കുട്ട്യേള്‍ക്ക്‌ വായ്ക്ക്യാന്‍ കൊള്ളൂലടോ!"

"അയാക്ക്‌ പ്രാന്തന്ന്യാ, മുയ്മന്‍ സമയും ആ മരത്തിന്റെ ചോട്ടില്‌ പയേ പാട്ടും വെച്ച്‌ കുത്തിരിക്ക്ന്ന് ണ്ടാവും."

സ്കൂള്‍ പൂട്ടിന്‌ നാട്ടില്‍ പോകുന്ന വഴി തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു, "മമ്മീ, ആ അപ്പാപ്പന്‍ കെടന്ന പ്രാന്താശ്പത്രി എവ്‌ട്യാ?"

"ഏതപ്പാപ്പന്‍?"

"പത്മസ്രീ അപ്പാപ്പന്‍"

ആളുകള്‍ ശ്രദ്ധിക്കുന്നുണ്ട്‌, "നിന്നോടാരാ ഇതൊക്കെ പറഞ്ഞ്‌ തന്നേ? നീ മിണ്ടാണ്ട്‌ ഇങ്ങട്‌ നടന്നേ."

ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിച്ച്‌ 'പ്രായവും പക്വതയുമായപ്പോള്‍' എനിക്കും അപ്പാപ്പനോടുള്ള താല്‍പര്യം നഷ്ടമായി. പത്താം ക്ലാസിനു ശേഷം കോഴിക്കോടിനോടും വിട പറഞ്ഞു.

1994 ജൂലൈ ആദ്യവാരം, കോളേജിലെ മലയാളം അസോസിയേഷന്‍ സംഘടിപ്പിച്ച അടിയന്തര അനുശോചന യോഗം. ഞാന്‍ 'ക്യാമ്പസ്‌ മിറര്‍' ആദ്യപ്രതിയുടെ പണിപ്പുരയിലാണ്‌. പത്രപ്രവര്‍ത്തകന്റെ റോളില്‍ അവിടെ ചെന്നിരുന്നു. 'വൈക്കം മുഹമ്മദ്‌ ബഷീറിന്‌ ' ആദരാഞ്ജലികള്‍! ഔപചാരികതയൊന്നുമില്ലാതെ യോഗം നടക്കുകയാണ്‌. പ്രാസംഗികരെ ശ്രവിച്ചുകൊണ്ടിരുന്ന എന്റെ മനസ്സ്‌ അസ്വസ്ഥമാകാന്‍ തുടങ്ങി.

"...ജീവിതത്തില്‍ ഒരിക്കലെങ്കിലും അദ്ദേഹത്തെ നേരില്‍ കാണണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു..." സുബൈദ ടീച്ചറുടെ തൊണ്ട ഇടറുന്നു.

അസ്വസ്ഥത വര്‍ധിച്ചു. എനിക്കവിടെ ഇരിക്കാനാവുന്നില്ല. ഞാനെഴുന്നേറ്റ്‌ പോകുന്നത്‌ ചിലര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഒന്ന് രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞു കാണും. കൂട്ടുകാര്‍ കണ്ടെത്തുമ്പോള്‍ ഞാന്‍ അക്ക്വേഷ്യാ കാട്ടിലൂടെ നടക്കുകയാണ്‌...കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...മഹാനായ ആ കലാകരനെ ജീവിതത്തില്‍ ഒരിക്കലെങ്കിലും 'നേരില്‍' കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത്‌...

15 Comments:

Anonymous Anonymous said...

"1994 ജൂലൈ ആദ്യവാരം" സമയം ശരിയാണോ? -സു-

January 21, 2006 9:33 PM  
Anonymous Anonymous said...

ആണല്ലോ, സോറി.

January 21, 2006 9:39 PM  
Blogger reshma said...

ഞാനും ഏകദേശം ഈ വഴികളിലൂടെ നടന്നിട്ടുണ്ട്. പിന്നെ എന്റെ ഭാഗ്യത്തിൻ സുഹറായും മജീദും കേറി വന്നു.മലയാളത്തിൽ പാഠപുസ്തകങ്ങളും, ബാലരമയും, അല്ലാതെ വായിച്ചത് ബഷീറിനെ മാത്രം.ആ പറയാൻ വന്നത് ഇതൊന്നല്ല- ഈ പോസ്റ്റ് എനിക്കിഷ്ടായി.

January 22, 2006 11:58 PM  
Blogger സ്വാര്‍ത്ഥന്‍ said...

അനോണി സു ഞാനും ഒന്ന് സംശയിച്ചൂട്ടോ :)

രേഷ്മാ പെരുത്ത്‌ നന്ദി!
(കോഴിക്കോട്‌ സെന്റ്‌ ജോസഫ്സ്‌ ആന്‍ഗ്ലോ ഇന്ത്യന്‍ ഗേള്‍സ്‌ ഹൈസ്കൂളൂമായി എന്തെങ്കിലും ബന്ധമുണ്ടോ തനിക്ക്‌? 'ജന്നത്ത്‌ ' എവിടെയോ കേട്ട പോലെ)

January 23, 2006 2:47 AM  
Blogger SunilKumar Elamkulam Muthukurussi said...

-സു- --> സുനില്‍ (വയനശാല.ബ്ലോഗ്സ്പൊട്ട്.കൊം)
സു-->നമ്മടെ സൂര്യഗായത്രി

January 23, 2006 5:08 AM  
Anonymous Anonymous said...

എന്താ പറയുക..

January 23, 2006 9:16 AM  
Blogger reshma said...

അതാണെന്റെ ‘ഒരു വട്ടം കൂടിയാ പഴയ വിദ്യാലയതിരുമുറ്റം’വാല ഇസ്ക്കൂൾ‍. സ്വാര്‍ത്ഥന്‍...?

January 23, 2006 2:05 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ആ അക്വേഷ്യാകാടുകളും സുബൈദാ ടീച്ചറേയും വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി.

പോസ്റ്റ് നന്നായിട്ടുണ്ട്. ഒന്നു ബഷീറിനെ ഒന്നു 'നേരില്‍' കാണാന്‍ പറ്റിയില്ലല്ലോ ‌‍‌‌;)

January 24, 2006 3:39 AM  
Blogger സ്വാര്‍ത്ഥന്‍ said...

സാക്ഷീ സുബൈദാ ടീച്ചര്‍ കുറച്ച് കാലം ഗള്‍ഫില്‍ പ്രവാസജീവിതം നയിച്ച് തിരിച്ച് വന്നിട്ടുണ്ട് എന്നറിയാന്‍ കഴിഞ്ഞു.

രേഷ്മാ
Rose Mary
Regina Hyacinth
Elizabeth Deepa
ഇവരിലാരെയെങ്കിലും അറിയുമോ?
(ഈമെയില്‍ അയച്ചാല്‍ മതി. ഇതൊരുമാതിരി കൈരളി ടീവിയിലെ ‘അശ്വമേധം’ പോലെ:)

January 24, 2006 11:20 AM  
Blogger reshma said...

ഇല്ല എന്നാ തോന്നുന്നേ ...കൂടെ പഠിച്ചവരുടെ പേരുകൾ‍ മറക്കാൻ‍ മാത്രം കാലം ആയിട്ടുണ്ടാവൂല്ലാന്ന്..

January 25, 2006 12:22 PM  
Blogger സ്വാര്‍ത്ഥന്‍ said...

എങ്കില് പിന്നെ തന്റെയാ പുസ്തകം എന്റെ കയ്യില്‍ എങിനെ എത്തിപ്പെട്ടു!

January 25, 2006 12:28 PM  
Blogger reshma said...

ഏത്? surprised!

January 25, 2006 12:31 PM  
Blogger സ്വാര്‍ത്ഥന്‍ said...

തന്റെ പേരും അഡ്രസ്സും, വീട്ടിലെ പഴയ നാലക്ക്(?) ഫോണ്‍ നമ്പറുമുള്ള ‘നാന്‍‍സീ ഡ്ര്യൂ‘

(I'm available online at adeign@hotmail.com and anthonydeign@yahoo.com)

January 25, 2006 12:39 PM  
Blogger reshma said...

അറിയില്ല...പുസ്തകങ്ങൾ‍ അങ്ങനെ ആർക്കും വിട്ടുകൊടുക്കാത്ത മൂരാച്ചിയാണ് ഞാൻ‍.ഇനിയിപ്പോ സ്വാര്‍ത്ഥന്‍ തന്നെ വെച്ചോ ആ നാൻ‍സി ഡ്രൂ. ഹി ഹി.

January 25, 2006 12:53 PM  
Blogger സ്വാര്‍ത്ഥന്‍ said...

‘താങ്ക്യൂ വെരി മച്ച്’

January 25, 2006 12:59 PM  

Post a Comment

<< Home