Wednesday, February 08, 2006

സഹോദരസ്നേഹം

അജയന്‍, സുമുഖന്‍ സുന്ദരന്‍ സുശീലന്‍.
എന്നിട്ടും എന്താന്നറിയില്ല, കരിങ്കല്ലില്‍ കാക്ക തൂറിയ പോലെ കുറിയും തൊട്ട്‌ ഉരുണ്ടുരുണ്ട്‌ വരുമ്പോള്‍ ഫസ്റ്റിയര്‍ പെങ്ക്ടാങ്ങളൊക്കെ മാനവും കൊണ്ട്‌ ഓടും.

ലൌലി പക്ഷേ ഓടിയില്ല. ഒടുക്കത്തെ സുന്ദര്യമുണ്ടെന്ന അഹങ്കാരവും വായേലെ നാക്കോണ്ട്‌ ആരേയും തളയ്ക്കാമെന്ന തന്റേടവും അവള്‍ക്ക്‌ സ്വന്തം.

"ഒരു ഉമ്മ തരുമോ ലൌലീ?" അജയന്‍ സ്ട്രെയ്റ്റ്‌ ഫോര്‍വേഡാ.

"എന്താ അജയേട്ടാ ഇങ്ങനെ? അജയേട്ടനെ ഞാനൊരു സഹോദരനായിട്ടല്ലേ കാണുന്നത്‌?"

"മതി, അതു മതി. ഒരു സഹോദരനു കൊടുക്കുന്ന ഉമ്മ തന്നാ മതി."

18 Comments:

Blogger സ്വാര്‍ത്ഥന്‍ said...

ക്യാമ്പസിലെ ഇത്തരം സഹോദരസ്നേഹം നിങ്ങളും അനുഭവിച്ചിട്ടുണ്ടോ?

February 08, 2006 11:27 PM  
Blogger Adithyan said...

ഉമ്മ റിക്വസ്റ്റുകൾ...
ഉമ്മ ഓഫറുകൾ...
ഉമ്മ ട്രാൻസ്ഫ്റുകൾ...
യഥാർത്ഥ ഉമ്മകൾ...
പറക്കുന്ന ഉമ്മകൾ..

ന്തെല്ലാം കണ്ടിരിക്കുന്നു നമ്മ ക്യാമ്പസുകൾ... ;-)

February 08, 2006 11:56 PM  
Blogger വിശാല മനസ്കന്‍ said...

:))...സഹോദരാ....!

February 08, 2006 11:56 PM  
Blogger ചില നേരത്ത്.. said...

മുഖത്ത് വീണ അടിപ്പാടുകള്‍(അരവിന്ദന്റെയല്ല)ചൂടോടെ മുഷ്ടിക്കുള്ളിലാക്കി ഉമ്മ കൊടുത്ത് അയക്കുന്ന പറക്കും ചുംബനങ്ങളെയും, അതു തന്ന ജയശ്രീയെയും ഓര്‍മ്മിക്കുന്നു.

February 09, 2006 12:35 AM  
Blogger അതുല്യ said...

നീ തന്നില്ലേലു വേണ്ട, അണയ്ക്‌ എട്ട്‌ ബോട്ട്‌ ജെട്ടീന്ന് വാങ്ങും ഞാൻ എന്ന പറഞ്ഞ സേവ്യർ എവിടാണോ ഇപ്പോ....
--

കടമായീട്ട്‌ തന്നാ മതി, പലിശയോടെ തിരിച്ച്‌ തന്നോളാംന്ന് ആരോ.....


വേണ്ട, ഈ കുട്ട്യോൾടെ കൂടെ കൂടി, ഞാനും... ഏയ്‌ ഞാനാ ടൈപ്പ്‌ ഒന്നൂല്ലാ...

February 09, 2006 1:25 AM  
Blogger സ്വാര്‍ത്ഥന്‍ said...

ആദീ, വിശാലാ, ഇബ്രൂ, അതുല്യേ,

മതി, ഇതുമതി.
ഇനി ഞാന്‍ നിങ്ങള്‍ക്കൊക്കെ ഒരു ക്ഷണം അയക്കട്ടേ, ‘ക്യാമ്പസ് മിററില്‍’ നേരിട്ട് പോസ്റ്റാന്‍?

February 09, 2006 3:56 AM  
Blogger സു | Su said...

:)

February 09, 2006 8:27 AM  
Blogger Adithyan said...

സ്വാർത്ഥോ,
ക്ഷണിക്കാത്തിടത്തിടിച്ചു കയറി മാത്രം ശീലമുള്ള ഈയുള്ളവനെ ക്ഷണിച്ചതിനു നന്ദി. പക്ഷെ ‘ക്ഷണനം’ സ്വീകരിച്ച്‌ അകത്തു കേറീട്ട്‌ എന്തെഴുതണം എന്നൊരു കൺഫ്യൂഷൻ തീർക്കണമേ...

ഒരു അണ്ടർസ്റ്റാൻഡിങ്ങിന്റെ പുറത്തങ്ങു പോകാം... സ്ഥാപക പ്രസിഡന്റ്‌ സ്വന്തം പേരിൽ 2 പോസ്റ്റിട്ടു കഴിഞ്ഞാൽ എനിക്കൊരെണ്ണം എഴുതി പേഴ്‌സണൽ മെയിൽ ആയി അയച്ചു തരുക. ഞാൻ അതു പോസ്റ്റാക്കാം...:-)

മറ്റൊരു ഗ്രൂപ്പും അതിൽ എനിക്കൊരു മന്ത്രിസ്താനവും ഉറപ്പാകും വരെ പ്രസിഡന്റിന്റെ കീഴിൽ വിനീത വിധേയനായി അനുസരണയോടെ പ്രവർത്തിച്ചു കൊള്ളാം എന്നു വാക്കു തരുന്നു.

February 09, 2006 10:38 PM  
Blogger കലേഷ്‌ കുമാര്‍ said...

കൊള്ളാം സ്വാർത്ഥാ!!!
ദേവന്റെ അനക്കമൊന്നും ഇല്ലല്ലോ...
അതുപോലെ തന്നെ നമ്മുടെ വക്കാരിയുടേയും..
നാട്ടിൽ തകർക്കുകയായിരിക്കും രണ്ടുപേരും!

February 10, 2006 10:40 PM  
Blogger സ്വാര്‍ത്ഥന്‍ said...

സു :) :)
ആദീ ഹമ്പടാ, വളരേ നല്ല ഐഡിയ
കലേഷ് ആ കശ്മലന്മാര്‍ (ദേവനും വക്കാരീം) ഇങ്ങ് വരട്ടെ. പുരയ്ക്കകത്ത് കയറ്റരുത് രണ്ടിനേം, ഹാ!

February 11, 2006 2:57 AM  
Blogger Thulasi said...

"കിസ്സ്‌.....കിസ്സ്‌....കിസ്സ്കൊ ചാഹിയേ " എന്നു ചോദിച്ച്‌ ഞങ്ങളുടെ സദാചാര ബോധത്തെ ഞെട്ടിച്ച ആരിഫയെ ഓര്‍മ്മിപ്പിച്ചതിനു നന്ദി.

February 11, 2006 3:29 AM  
Blogger കണ്ണൂസ്‌ said...

"കുട്ടി എന്നെ പ്രേമിക്കുകയൊന്നും വേണ്ട, ഒരു 10 മിനിറ്റ്‌ എനിക്ക്‌ വേണ്ടി ചെലവാക്കി കൂടെ?" എന്നു ഗദ്ഗദകണ്ഠനായി ചോദിച്ച കാമുകനെ പറ്റി കേട്ടിട്ടുണ്ടോ?

പാവത്തിന്റെ സങ്കടം കണ്ട്‌ പെണ്‍കൊച്ച്‌ സമ്മതിച്ചു. "സൂരജ്‌ പറയൂ, ഞാന്‍ എന്താ ചെയ്യണ്ടേ?"

"ഒരു 10 മിനിറ്റ്‌ എന്റെ കൂടെ വന്നാല്‍ മതി"

"എങ്ങോട്ടാ?"

" ദാ, മണപ്പുള്ളിക്കാവു വരെ... ഒന്നു കല്ല്യാണം കഴിച്ചിട്ട്‌ പെട്ടെന്ന് തിരിച്ചു കൊണ്ടു വിടാട്ടോ"...

February 11, 2006 8:15 PM  
Blogger സ്വാര്‍ത്ഥന്‍ said...

തുളസീ ആരിഫയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടോ കുട്ടാ?

കണ്ണൂസേ പേടിച്ചു പോയി!
കല്യാണത്തിനായിരുന്നല്ലേ....
ഞാന്‍ കരുതീ...

February 11, 2006 8:52 PM  
Blogger കണ്ണൂസ്‌ said...

സ്വര്‍ത്ഥാ,

ബുദ്ധിമുട്ടാവില്ലെങ്കില്‍ ഒരു invitation അയക്കാമോ? ഒന്നു രണ്ട്‌ നുറുങ്ങുകള്‍ കൂടി ബാക്കി കിടപ്പുണ്ട്‌.

February 11, 2006 10:54 PM  
Blogger പെരിങ്ങോടന്‍ said...

ഹാഹാ! കണ്ണൂസേ മാഷ്‌ടെ ചിലനേരത്തെ വര്‍ത്തമാനം കേട്ടാല്‍ സ്നേഹത്തോടെ ‘മച്ചൂ’ന്നു വിളിക്കാന്‍ തോന്നും. പെരിങ്ങോടു ആ വാക്കിനു നല്ല അര്‍ത്ഥം മാത്രമേയുള്ളൂട്ടോ ;)

February 11, 2006 10:57 PM  
Blogger സിദ്ധാര്‍ത്ഥന്‍ said...

This comment has been removed by a blog administrator.

February 12, 2006 12:11 AM  
Blogger സ്വാര്‍ത്ഥന്‍ said...

എന്താ കണ്ണൂസേ ഇത്? ബുദ്ധിമുട്ടോ? ഈമെയില്‍ ഐ ഡി ഒന്ന് തരൂ, പ്രൊഫൈലില്‍ കണ്ടില്ല!

February 12, 2006 3:27 AM  
Blogger കണ്ണൂസ്‌ said...

kannusmv@gmail.com -il poosikkoloo

February 12, 2006 3:48 AM  

Post a Comment

Links to this post:

Create a Link

<< Home