Sunday, February 12, 2006

ബഹുകൃതവേഷം

'സ്വാര്‍ത്ഥ'താല്‍പര്യങ്ങള്‍ മൂലം ഒരു കമന്റിവിടെ പോസ്റ്റാകുന്നു

"എവിടെയാ പേരു്‌?"
"ങേ?????"
"അയ്യോ! സോറി. എന്താ വീടു്‌?"

സഭാകമ്പം, വിറ, വിയര്‍പ്പു്‌, വിക്കല്‍ തുടങ്ങിയ എല്ലാ മുതല്‍ക്കൂട്ടുകളേയും തൃണവല്‍ഗണിച്ചു്‌ ലൈനടിക്കുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു കോളെജില്‍. മൂപ്പരെ ഊട്ടിയിലെങ്ങാണ്ടു പഠിച്ചു വന്ന പ്രീഡിഗ്രിക്കാരിയെ പരിചയപ്പെടാനയച്ചു വേടിക്കൈ പാത്തിരുന്ന ഞങ്ങള്‍ക്കു കിട്ടിയ സംഭാഷണശകലമാണു്‌ മുകളില്‍.

സ്വന്തം കാമുകിയെന്നു സ്വയം ധരിച്ചു വശായിരുന്ന, ഒരു പാവം പെണ്‍കുട്ടിയെ നയത്തില്‍ സമീപിച്ചിട്ടു കക്ഷി ഒരു കഥ അവതരിപ്പിച്ചു.

"ഇപ്പൊ ക്യാമ്പസില്‍ ഒരു പുതിയ പരിപാടിയാണു്‌. ഇഷ്ടപ്പെട്ട ആള്‍ക്കു്‌ ഒരു മുല്ലപ്പൂ കൊടുക്കുക. വാങ്ങുന്നയാള്‍ തിരിച്ചു മുത്തം കൊടുക്കുക. നല്ല ഏര്‍പ്പാടാ ല്ലെ?

"'ങും' പാവം പതുക്കെ മൂളി.

സംഗതി അനുകൂലമെന്നു കണ്ട നമ്മുടെ വിദ്വാന്‍ പതുക്കെ ഒരു മുല്ലപ്പൂ നീട്ടി.
അപ്രതീക്ഷിതമായുണ്ടായ ഈ നീക്കത്തില്‍ കുട്ടി ഞെട്ടി.
പിന്നെ വിറയ്ക്കുന്ന മുല്ലപ്പൂവിനെ അന്തരീക്ഷത്തില്‍ തന്നെ നിറുത്തിയിട്ടവളവളുടെ ബാഗ്‌ തുറന്നു കാട്ടി.
ഇത്തവണ ഞെട്ടിയതവന്‍.
അതില്‍ നിറയെ മുല്ലപ്പൂക്കളായിരുന്നു.

7 Comments:

Blogger Kalesh Kumar said...

കൊള്ളാം! മിടുക്കൻ കക്ഷി!

February 12, 2006 6:06 AM  
Blogger സ്വാര്‍ത്ഥന്‍ said...

അതോ, മിടുക്കി കക്ഷിയോ!!!

February 12, 2006 9:07 AM  
Blogger Visala Manaskan said...

:) :)

February 12, 2006 7:50 PM  
Blogger reshma said...

മുല്ലപ്പൂ വില്പനക്കാരുടെ കുതത്രം കലക്കി!

February 12, 2006 9:00 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

അടിപൊളി പോസ്റ്റ്. സ്വാര്‍ത്ഥന് തെറ്റിയില്ല. ഇത് വെറും കമന്‍റിലൊതുങ്ങേണ്ട ഒന്നല്ല.

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് ബ്ലോഗര്‍ വേണ്ടത്ര പിന്തുണ കൊടുക്കുന്നില്ലെന്നു തോന്നുന്നു. സ്വാര്‍ത്ഥന്‍ ക്യാമ്പസ് സ്മരണകള്‍ക്കു മാത്രമായി സമ്മാനിച്ച ഈ ബ്ളോഗിലേക്കു കൂടുതല്‍ പ്രോത്സാഹനം നല്കേണ്ടതാണ്. കലാലയ സ്മരണകള്‍ ഓര്‍ത്തെടുത്ത് പുതിയ പോസ്റ്റുകള്‍ സമ്മാനിച്ച് ഈ ബ്ലോഗിനെ ഒന്നു സമ്പുഷ്ടമാക്കാന്‍ കൂട്ടായി ശ്രമിച്ചാല്‍ നടക്കുമെന്നാണെനിക്കു തോന്നുന്നത്. നിങ്ങളുടെ ഒരു മെയില്‍ കിട്ടേണ്ട താമസം സ്വാര്‍ത്ഥന്‍ ക്യാമ്പസ് മിററിലേക്കുള്ള ഇന്‍വിറ്റേഷന്‍ അയക്കും എന്നുറപ്പാണ്. കാരണം ആരുടെ മനസ്സിലാണ് ഒരു ക്യമ്പസ് സ്മരണയുടെ സ്പന്ദനം എന്നറിയാന്‍ കുഴലുമായ് കാത്തിരിക്കുകയാണ് സ്വാര്‍ത്ഥന്‍ എന്ന് അദ്ദേഹത്തിന്‍റെ കമന്‍റുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും.

February 12, 2006 9:42 PM  
Blogger Adithyan said...

മുല്ലപ്പൂവിനു പകരം ഇവിടെപ്പറഞ്ഞ ദോ ഐറ്റം കിട്ടുമായിരുന്നെങ്കിൽ ഞാൻ ചാലമാർക്കറ്റിലെ പൂ മൊത്തം വാങ്ങിയേനെ...

February 13, 2006 3:22 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

അവൾ മിടുക്കി..!
വാലന്റൈൻസ്‌ ഡേ ആശംസകൾ..!

February 13, 2006 8:42 PM  

Post a Comment

<< Home