Tuesday, February 14, 2006

'തുളസി' കാണാതെ പോയ തുളസിക്കതിര്‍


അന്നാദ്യം കണ്ട നാള്‍
മുടിത്തുമ്പില്‍ നിന്നടര്‍ന്നുവീണ തുളസിക്കതിര്‍
അവളറിയാതെ എടുത്തു ഹൃദയത്തില്‍ ചേര്‍ത്തു.
ഇടവേളയിലെപ്പോഴോ തിരിച്ചുകൊടുത്തപ്പോള്‍
മിഴിയുയര്‍ത്താതെ, മിണ്ടാതെ അവള്‍ ഓടിയകന്നു.

മഴയുള്ള വൈകുന്നേരങ്ങളില്‍ കുട ബാഗിലൊളിപ്പിച്ച്
നനഞ്ഞൊലിച്ച് അവളെ കടന്നുപോയപ്പോള്‍
വെറുതെ ആശിച്ചു,
ഒരു കുടക്കീഴിലേക്കെങ്ങാന്‍ ക്ഷണിച്ചാലോ?

ഡയറിയിലെ ആദ്യത്തെ ഏട് അവള്‍ക്കുള്ളതായിരുന്നു.
ഒരു വരിപോലുമെഴുതാതെ
പിരിയാന്‍ നേരമത് തിരിച്ചുതന്നപ്പോള്‍
ഉറപ്പിച്ചു, ഇനി യാത്രാമൊഴി.

അക്വേഷ്യാമരങ്ങള്‍ക്കിടയില്‍ ഒറ്റക്കിരുന്ന്
ഡയറിയിലെ ഏടുകള്‍ ഓരോന്നായി ചീന്തിയെറിഞ്ഞപ്പോള്‍
എന്തേ കണ്ടില്ല,
താളുകള്‍ക്കിടയില്‍ ഒരു കരിഞ്ഞ തുളസിക്കതിര്‍!



ഏവര്‍ക്കും പ്രണയദിനാശംസകള്‍!!

6 Comments:

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഏവര്‍ക്കും പ്രണയദിനാശംസകള്‍!!

February 14, 2006 2:41 AM  
Blogger സ്വാര്‍ത്ഥന്‍ said...

സാക്ഷ്യേയ് ഇത് കലക്കി മോനേ...

February 14, 2006 2:49 AM  
Blogger ചില നേരത്ത്.. said...

സാക്ഷീ..

ഹൃദയത്തിന്‍ അഗാധതയില്‍ നിന്നാണീ-

വിരഹത്തിന്‍ വേണുഗാനം!!


അതിമനോഹരമായിരിക്കുന്നുവെന്ന് പറയുമ്പോള്‍- സാഡിസ്റ്റ് ആണെന്ന് കരുതരുതേ..

February 14, 2006 2:57 AM  
Blogger Adithyan said...

സാക്ഷീ, കൊള്ളാം...

ഇബ്രൂക്കാ,
ആ തുളസിക്കതിർ അവൻ കണ്ടിരുന്നെങ്കിൽ ഈ കഥയ്ക്കു പ്രസക്തിയില്ലാതാവുമായിരുന്നു :-)

സംഭവിച്ചതെല്ലാം നല്ലതിന്‌ :-)

February 14, 2006 3:09 AM  
Anonymous Anonymous said...

എനിക്കാ ചിത്രം ഒരുപാടിഷ്ടപ്പെട്ടു..
കൂടെ എഴുത്തും..
എഴുത്തുകാരന്റെ തന്നെയോ ചിത്രം? എങ്കില്‍ ബഹുകേമം!

February 21, 2006 4:22 AM  
Anonymous Anonymous said...

“പുരസ്സ്ക്കാരങ്ങള്‍ അല്ല മറിച്ച് തിരസ്സ്ക്കാരങ്ങള്‍ ആണ്
ഒരാളെ കവി ആക്കുന്നത്..” എന്ന് ഏതോ മഹാന്‍ (sorry, ഞാനല്ല!! വേറെ ;-) ) പറഞ്ഞത് ഓര്‍മ്മ
വരുന്നു.
സാക്ഷീ...കവിത കലക്കീ..

June 08, 2006 1:44 PM  

Post a Comment

<< Home