Thursday, March 30, 2006
This blog uses Malayalam Unicode Font and Settings. Please follow this instruction for proper reading.
Contributors
Previous Posts
- ഭാരത രത്നം
- ഒരു പ്രയോഗം ഭാഷയിൽ ജനിക്കുന്നു
- ഇലക്ഷൻ മാനിഫെസ്റ്റോ
- അഡ്ജസ്റ്റ്മന്റ്
- മദ്യപാനം കുടിക്കരുത്
- 'തുളസി' കാണാതെ പോയ തുളസിക്കതിര്
- വാലന്റൈന്‍ ദിനാശംസകള്‍
- ബഹുകൃതവേഷം
- സഹോദരസ്നേഹം
- അപ്പാപ്പന്
9 Comments:
വേറേ ആരെങ്കിലും ഉണ്ടോ ഇവിടെ ഇവിടുത്തെ alumni?
രസികന്‍ അടിക്കുറിപ്പ്
വലിയ ഫുട്ബാള്‍ പോസ്റ്റിന്റടുത്തു കാണുന്ന ചെറിയത് ഹോക്കി കോര്‍ട്ട് അല്ലേ കണ്ണൂസേ? ആ ഗ്രൌണ്ടില് ബ്ലേഡ് തേഞ്ഞു നായനാക്കുപോലൊരു ഹോക്കി സ്റ്റിക്കുമായി റൈറ്റ് വിങിലെ ഡിഫന്‍ഡിങ് പൊസിഷനില്‍ വെറുതെ അച്ചാലും പിച്ചാലും ഓടിയ ഒരു ഓര്‍മ്മ :-) എന്നെ അലുമിനിയില്‍ കൂട്ടാന്‍ അതു തികയില്ല അല്ലേ?
കൊള്ളാം..
നല്ല പടം. കണ്ണുസേ നമ്മടെ യോഗി മച്ചാന് ഇവിടുത്തെ അലുമിനിയം അല്ലേ?
ഏതായാലും ഞാനല്ല കേട്ടോ.
പെരിങ്ങോടന് ധ്യാന്‍ ചന്ദിന്റെ പിന്ഗാമിയായിരുന്നല്ലേ. മിടുക്കന്.
നൈസ്.
യാത്രാമൊഴി, യോഗി മച്ചാന് പഴയ എന്‍.എസ്.എസ്. ആയിരുന്നു. ആളെവിടെ ഉണ്ടെന്ന് വല്ല പിടിയുമുണ്ടോ?
പെരിങ്ങ്സേ, അടിക്കുറിപ്പും എന്റെയല്ല. അത് കോളേജില്‍ ഹിറ്റായിരുന്ന ഒരു സ്ലോഗന് ആണേ.
ഞാനും ധ്യാന്‍ചന്ദിന്റെ പിന്‍ഗാമിയാണ്. കോളേജിലെ ഹോക്കി ടീം സെലെക്ഷന്‍ രസമായിരുന്നു.
1. എല്ലാവരും കൂടി നില്ക്കുന്നു.
2. "ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹോക്കി കളിച്ചിട്ടുള്ളവര്‍ മാറി നില്ക്കൂ" എന്ന് മാഷ്.
മൂന്ന് പേര് മാറി നില്ക്കുന്നു. അവര്‍ ഓട്ടോമാറ്റിക്കലി സെലക്റ്റഡ്.
3. എപ്പോഴെങ്കിലും ഹോക്കി സ്റ്റിക്ക് പിടിക്കാന്‍ ഇടയായിട്ടുള്ളവര്‍ നീങ്ങി നില്ക്കൂ-
ഇത്തവണ - തല്ലാനും തടുക്കാനും ഒക്കെ ഈ സാധനം ഉപയോഗിച്ചിട്ടുള്ളത് കൊണ്ട് -- ഒരു ആറു പേര് മാറി നിന്നു.
ഇനി ഒരു 5 ആള് കൂടി വേണം. അതു സെലക്റ്റ് ചെയ്യപ്പെട്ട 9 ആള്‍ക്കരുടെ ശിപാര്‍ശ.
പ്രശ്നം കഴിഞ്ഞില്ല. ഇതില്‍ ആര് ഗോള്‍കീപ്പര്‍ ആവും.
മാഷ് ഇടപെട്ടു.
"പോയി തോംസണെ വിളിച്ചോണ്ടു വാടോ"
അതെന്തിനാ സാറെ എന്ന ചോദ്യത്തിനു ഉത്തരം റെഡി.
"എടൊ, അയാള്‍ നല്ല ഡാന്‍സര്‍ അല്ലേ? പന്ത് വരുമ്പോള്‍ വല്ല ഡാന്‍സിന്റെ സ്റ്റെപ്പും കാണിക്കട്ടെന്നേ. കുഞ്ഞു പോസ്റ്റല്ലേ, അയാടെ കാലിന്റെ നീളവും ഡാന്‍സ് സ്റ്റെപ്പും ആവുമ്പോ കുറേ എണ്ണമെങ്കിലും കേറാതെ പൊക്കോളും."
വാല്‍ക്കഷണം : ഞങ്ങള്‍ ഒരു inter collegiate tournament-ഇനു പോയി. തൃശ്ശൂര്‍ കേരളവര്‍മ ആയിരുന്നു എതിരാളികള്‍. അന്ന് കാലിക്കെയില് കേരളവര്‍മയും കണ്ണൂര്‍ എസ്.എന്‍.ഉം ആണ് ഹോക്കിയിലെ മുടിചൂടാമന്നന്മാര്. തിരിച്ചെത്തിയപ്പോ എന്തായി എന്നു ചോദിച്ചവരോടൊക്കെ ഞങ്ങള്‍ പുളകത്തോടെ പറഞ്ഞു.
"അസ്സല് കളിയായിരുന്നു മോനെ. 65 മിനിറ്റ് നമ്മള് പിടിച്ചു നിന്നു. അവസാനത്തെ 5 മിനിറ്റില്‍ അവന്മാര് രണ്ടെണ്ണം കേറ്റി. ആ, എന്നാലും സാരമില്ല. 2-3 ന് അല്ലേ അവന്മാരോട് തോറ്റുള്ളൂ..."
ഈ ചടാക്ക് ഹോക്കി ടൂര്‍ണ്ണമന്റ് " കേരളവര്‍മ്മ എന്‍.എസ്.എസ്.ഇനെ ഒന്നിനെതിരെ പതിന്നാല് ഗോളിന് തകര്‍ത്തു" എന്ന തലക്കെട്ടില്‍ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യും എന്ന് സ്വപ്നത്തില്‍ പോലും ഞങ്ങള്‍ ആരും വിചാരിച്ചിരുന്നതല്ല.
nan NSS College of Engineering Alumini annu..93-97 batch, Civil Engineering
ഞാന്‍ ഇവിടത്തെ ഒരു അലുമിനിയമാണേ..
ഞാന്‍ ഇവിടെ ചേര്‍ന്ന കാലത്ത് ഒരു അടിപോളി ഗോളി ഉണ്ടായിരുന്നു,കോളേജ് ഹോക്കി ടീംന്. അദ്ദേഹത്തിന്റെ പേര് പറയുന്നില്ല. പുള്ളിക്ക് ചില സാങ്കേതിക കാരണങ്ങളാല്‍ കോളേജില്‍ നിന്ന് പുറത്തു നില്‍ക്കേണ്ടി വന്ന സമയത്താണ് എന്റെ അവതരിക്കല്‍. അതിന് മുന്‍പിലത്തെ വര്‍ഷത്തെ ഇന്റര്‍സോണ്‍ ഹോക്കി ടൂര്‍ണമെന്റില്‍ വിക്ടോറിയ കോളേജ്, എന്ജിനീറിംഗ് കോളേജിനെ സെമി ഫൈനലില്‍ തോല്‍പ്പിച്ചതാണ്. അന്ന് ഞാന്‍ ആയിരുന്നു വിക്ടോറിയ കോളേജിന്റെ ഗോളി.
അങ്ങനെ എനിക്ക് കോളേജ് ടീമിന്റെ ഗോളിയായി സെലെക്ഷന്‍ കിട്ടി. കഴിഞ്ഞ വര്‍ഷം തോറ്റതിന്റെ ദേഷ്യം എന്നോട് തീര്‍ക്കാന്‍ ശ്രമിച്ച ഹര്ബീന്ദര് സിംഗ് എന്ന സര്‍ദാര്‍ജിയെ ഹോസ്റ്റെലിന് മുന്‍പിലിട്ട് സ്റ്റിക്ക് കൊണ്ട് അടിച്ച് ഷേപ് മാറ്റിയത് ഇന്നലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു.
കണ്ണൂസ് പറഞ്ഞ കാലത്തിന് മുന്‍പ് യൂണിവേര്സിറ്റിയില് പാലക്കാട് വിക്ടോറിയ കോളേജും കോഴിക്കോട് REC യും ആയിരുന്നു എപ്പോഴും finelists
എന്‍ജിനീയറിംഗ് കോളേജിലും ഒരു നല്ല ഹോക്കി ടീം ഉണ്ടായിരുന്നു.
jhanumudeeeee....
SFI anu bedam...paranga samayathu samaram nadatthum...
Dayscholaraya enikku...phone vilichu samaramanu...bhandavum eduthhu purapedenda..ennuu...munnariyippu thanirunnu suhurthukal..
Post a Comment
<< Home